ഫൊക്കാനാ കണ്‍വെന്‍ഷനില്‍ കെ.പി. ധനപാലന്‍ എം.പി പങ്കെടുക്കും ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, July 26, 2013 10:40 hrs UTC  
PrintE-mail



ഷിക്കാഗോ: 2014 ജൂലൈ 3 മുതല്‍ 6 വരെ ഷിക്കാഗോയിലെ റോസ്‌മോണ്ടിലുള്ള ഹയാട്ട്‌ റീജന്‍സിയില്‍ വെച്ച്‌ നടക്കുന്ന ഫൊക്കാനാ കണ്‍വെന്‍ഷനില്‍ ചാലക്കുടി എം.പി കെപി. ധനപാലന്‍ പങ്കെടുക്കും. ഗ്ലെന്‍വ്യൂവിലുള്ള ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റിന്റെ വസതിയില്‍ വെച്ച്‌ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയിലും ഔദ്യോഗികമായി ഫൊക്കാനാ കണ്‍വെന്‍ഷനിലേക്ക്‌ ക്ഷണിച്ചപ്പോഴാണ്‌ അദ്ദേഹം അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാമെന്ന്‌ അറിയിച്ചത്‌. തദവസരത്തില്‍ രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ ഷാനി ഏബ്രഹാം, ബാങ്ക്വറ്റ്‌ ചെയര്‍മാന്‍ പ്രവീണ്‍ തോമസ്‌, ചന്ദ്രന്‍ പിള്ള, ജോസ്‌ വര്‍ഗീസ്‌, ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ഷാനി ആനി എന്നിവര്‍ സന്നിഹിതരായിരുന്നു. 2010-ലെ ആല്‍ബനി കണ്‍വെന്‍ഷനിലും ധനപാലന്‍ പങ്കെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.