അമേരിക്കയില്‍ തരംഗമായി 'തൈക്കുടം ബ്രിഡ്ജ്'
Story Dated: Friday, March 01, 2019 11:21 hrs UTC  
PrintE-mailഡാനിയേല്‍ വര്‍ഗീസ്

ഈ കാലഘട്ടത്തിന്റെ സംഗീത വിസ്മയമായി മാറിയ ഇന്ത്യയിലെ തന്നെ മികച്ച സംഗീത ബാന്‍ഡ് ആയ 'തൈക്കുടം ബ്രിഡ്ജ്' അമേരിക്കയില്‍ എത്തുന്നു. 2019 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെയുള്ള ഒരു മാസക്കാലം യുവതലമുറയ്ക്ക് പുത്തന്‍ ആവേശമായി 'തൈക്കുടം ബ്രിഡ്ജ്' വീണ്ടും എത്തുമ്പോള്‍ കെട്ടിലും മട്ടിലും പുതുമകള്‍ ഏറെയുണ്ടെന്ന് Freedia Entertainments അറിയിച്ചു. രണ്ട് പതിറ്റാണ്ടിലധികമായി അമേരിക്കന്‍ മലയാളികള്‍ക്ക് പുത്തന് ദൃശ്യാനുഭവങ്ങള്‍ സമ്മാനിച്ചിട്ടുള്ള Freedia Entertainments ശ്രീ.ഗോവിന്ദ് മേനോന്‍ നേതൃത്വം നല്‍കുന്ന തൈക്കുടം ബ്രിഡ്ജും ഒരിക്കല്‍കൂടി ഒരുമിക്കുമ്പോള്‍ വരാനിരിക്കുന്നത് ആവേശത്തിന്റെ ദിനങ്ങള്‍. 2013 ല്‍ രൂപീകൃതമായ ഈ യുവ സംഗീത കൂട്ടായ്മ ഇതിനോടകം ലോകമെമ്പാടും സംഗീതപരിപാടികള്‍ അവതരിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. കപ്പ ടിവി, മ്യൂസിക് മൊജോ തുടങ്ങി യൂടൂബില്‍ തന്നെ Viewership ചരിത്രം മാറ്റിയെഴുതിയ ഈ മ്യൂസിക് ബാന്‍ഡ് ഏറെ പുതുമകള്‍ സമ്മാനിക്കും എന്നതില്‍ അതിശയോക്തി ഒട്ടും തന്നെ ഇല്ല. ഈ പ്രോഗ്രാമിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ബന്ധപ്പെടുക. Mr.Dias k Damodharan-8326439131, Email: diasekm@gmail.com


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.