ഫാമിലി കോണ്‍ഫറന്‍സ്: സംയുക്ത കമ്മിറ്റി ക്ലിഫ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ നടന്നു
Story Dated: Friday, March 29, 2019 02:26 hrs UTC  
PrintE-mailരാജന്‍ വാഴപ്പള്ളില്‍

വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി /യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികളുടെ സംയുക്ത കമ്മിറ്റി മീറ്റിംഗ് ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ക്ലിഫ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ മാര്‍ച്ച് 23-നു നടത്തപ്പെട്ടു. 

 
പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് വിവിധ ഇടവകകളില്‍ നിന്നും എത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആമുഖമായി വിവരിക്കുകയും വിവിധ പ്രോഗ്രാമുകളുടെ കോര്‍ഡിനേറ്റര്‍മാരെ വിവരണങ്ങള്‍ നല്കുവാനായി ക്ഷണിക്കുയും ചെയ്തു. 
 
ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ്, സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് എന്നിവര്‍ ഇടവക സന്ദര്‍ശനങ്ങളെക്കുറിച്ചും, രജിസ്‌ട്രേഷന്റെ പുരോഗതിയെക്കുറിച്ചും, സുവനീര്‍ പ്രസിദ്ധീകരണത്തെക്കുറിച്ചും സംസാരിച്ചു. 
 
ട്രഷറര്‍ മാത്യു വര്‍ഗീസ് സാമ്പത്തികവശങ്ങളെക്കുറിച്ച് വിവരണങ്ങള്‍ നടത്തി. രജിസ്‌ട്രേഷന്റേയും, സുവനീറിന്റേയും തുകകള്‍ വന്നുകൊണ്ടിരിക്കുന്നതായും, ബാക്കി ലഭിക്കുവാനുള്ള തുകകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭിക്കുമെന്നും അറിയിച്ചു. 
 
ഇതുവരെയുള്ള കമ്മിറ്റിയുടെ നേട്ടങ്ങളില്‍ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത സന്തുഷ്ടി പ്രകടിപ്പിച്ചു. 
 
ക്ലിഫ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ഷിനോജ് തോമസിനോടും, കമ്മിറ്റി അംഗങ്ങളോടുമുള്ള നന്ദി കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു. 
 

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.