ജോയി ചാക്കപ്പന്‍ ഫൊക്കാന 2020 കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഫ്രാൻസിസ് തടത്തിൽ
fethadathil@gmail.com
Story Dated: Sunday, April 07, 2019 11:10 hrs UTC  
PrintE-mailന്യൂജേഴ്‌സി: ഫൊക്കാനയുടെ 19-ാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ചെയര്‍മാനായി ജോയി ചാക്കപ്പനെ നിയമിച്ചു. 2020 ജൂലൈ ഒമ്പതു മുതല്‍ 11 വരെ അറ്റ്‌ലാന്റിക്ക് സിറ്റിയിലെ അതിപ്രശസ്തമായ ബാലീസ് കസിനോസ് ആന്‍ഡ് റിസോര്‍ട്ട്‌സില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ മുഖ്യമേല്‍നോട്ടം വഹിക്കാനുള്ള ചുമതലയാണ് ചാക്കപ്പന്‍ എന്ന പേരില്‍ പൊതുവെ അറിയപ്പെടുന്ന ജോയി ചാക്കപ്പനെ തേടിയെത്തിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കസിനോകളുടെ നഗരമായ അറ്റ്‌ലാന്റിക്ക് സിറ്റിയില്‍ ഏതെങ്കിലുമൊരു മലയാളി സംഘടനകളുടെ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ അരങ്ങേറുന്നത്. കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷനുകള്‍ നടത്തുന്നതിന്റെ ഔദ്യോഗിക കിക്ക് ഓഫ് ഏപ്രില്‍ ആറിന് ശനിയാഴ്ച വൈകുന്നേരം 5ന് ബാലീസ് കസിനോസ് ആന്‍ഡ് റിസോര്‍ട്‌സിലെ മാല്‍ബറോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി സ്വദേശിയായ വളപ്പില്‍ പരേതരായ ചാക്കപ്പന്‍ മറിയം ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനായി ജനിച്ച ജോയി ചാക്കപ്പന്‍ കാലടി ശ്രീശങ്കരാ കോളേജില്‍ നിന്ന് ബിഎസ്സി ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം 1983-ല്‍ അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ കുടിയേറി. പിന്നീട് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഫൈസര്‍വ് കമ്പനിയില്‍ ഐ.ടി.വിഭാഗത്തില്‍ ഇന്‍ഫര്‍മേഷന്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.

 

2018-ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാനയുടെ 18-മത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് ആന്‍ഡ് കള്‍ച്ചറല്‍ പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റായിരുന്ന ജോയി ചാക്കപ്പന്‍ ന്യൂജേഴ്‌സിയില്‍ പ്രമുഖ സാമൂഹ്യസംഘടനയായ കേരള കള്‍ച്ചറല്‍ ഫോറത്തിലൂടെ(കെ.സി.എഫ്.)യാണ് സാമൂഹ്യരംഗത്ത് കടന്നു വന്നത്. 20 വര്‍ഷം മുമ്പ് കെ.സി.എഫില്‍ എത്തിയ ചാക്കപ്പന്‍ കെ.സി.എഫിന്റെ പ്രസിഡന്റായി രണ്ടു തവണയും(നാല് വര്‍ഷം) സെക്രട്ടറിയായി ഒരു തവണയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ കെ.സി.എഫിന്റെ ട്രസ്റ്റി ബോര്‍ഡ് മെമ്പറാണ്. ബര്‍ഗന്‍ഫീല്‍ഡിലെ കലാസാംസ്‌ക്കാരിക സംഘടനയായ 'നാട്ടുകൂട്ടം'ത്തിന്റെസ്ഥാപകരിലൊരാളായ ബോര്‍ഡ് അംഗമാണ്. ന്യൂജേഴ്‌സി സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയുടെ ആരംഭം മുത്ല്‍(ട്രസ്റ്റിയായും സെക്രട്ടറിയായും പ്രവര്‍ത്തിച്ച ചാക്കപ്പന്‍ നാലു തവണ ട്രസ്റ്റി(8 വര്‍ഷം) ഒരു തവണ സെക്രട്ടറി, കമ്മറ്റി അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ എസ്.എം.സി.സിയുടെ പാരിഷ് പ്രസിഡന്റാണ്.) 2003 ല്‍ ന്യൂജേഴ്‌സില്‍ ഏറെ വിജയകരമായി നടന്ന സീറോ മലബാര്‍ നാ്ഷ്ണല്‍ കണ്‍വെന്‍ഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ചാക്കപ്പന്‍ കണ്‍വെന്‍ഷന്‍ മികച്ച രീതിയില്‍ ക്രമീകരിക്കുന്നതിനുള്ള കഴിവുണ്ടെന്ന് തെളിയിച്ച് വ്യ്ക്തിയാണ്. ഈ നൈപുണ്യമാണ് ജോയി ചാക്കപ്പനെ ഫൊക്കാനയുടെ ന്യൂജേഴ്‌സി കണ്‍വെന്‍ഷന്റെ അമരക്കാരനാക്കാന്‍ യോഗ്യത നേടിക്കൊടുത്തത്. നാട്ടില്‍ സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.

 

മികച്ച സംഘടനാ പാടവം, കണ്‍വെന്‍ഷന്‍ നടത്തിയുള്ള മുന്‍ പരിചയം തുടങ്ങിയ കഴിവുകളാണ് ചാക്കപ്പനെ കണ്‍വെന്‍ഷന്‍ ചുമതലയ്ക്ക് അര്‍ഹനാക്കിയതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായര്‍ സെക്രട്ടറി ടോമി കൊക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പറഞ്ഞു. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചരിത്രത്തിന്റെ ഏടുകളിേേലക്ക് മാറാവുന്ന അവിസ്മരണീയമാകുന്ന കണ്‍വെന്‍ഷനായിരിക്കും അറ്റ്‌ലാന്റിക്ക് സിറ്റിയിലെ കടലോരത്ത് നടക്കുന്ന സമ്മേളനമെന്നു ജോയി ചാക്കപ്പന്‍ പറഞ്ഞു. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ക്കുള്ള പ്രാഥമിക ഘട്ടം ആരംഭിച്ചുകഴിഞ്ഞുവെന്നും ഫൊക്കാന എക്‌സിക്യൂട്ടീവുമായി അന്തരചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ആറിനു നടക്കുന്ന കിക്ക്ഓഫ് ചടങ്ങില്‍ ഏവരെയും സ്വാഗതം ചെയ്ത ചാക്കപ്പന്‍ ഇത് ഫൊക്കാനയുടെ മാത്രം സമ്മേളനമല്ല ന്യൂജേഴ്‌സിയിലെ മുഴുവന്‍ മലയാളികളുടെ അതിഥ്യമരുളുന്ന ഉത്സവമാമാങ്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.